The complex situation of Catholicism in Great Britain had results in their Colonies. |
ബ്രിട്ടനിലെ കത്തോലിക്കാ മതത്തിന്റെ കൂടിക്കുഴഞ്ഞ അവസ്ഥ അതിന്റെ കോളനികളിലും പ്രതിഫലിച്ചിരുന്നു. |
At the time of the American revolution, Catholics formed approximately 1.6% of the total American population of the original 13 colonies. |
അമേരിക്കൻ വിപ്ലവത്തിന്റെ സമയത്തു, 13 കോളനികളിലെ മൊത്തം ജനസംഖ്യയുടെ ഏതാണ്ടു 1.6% കത്തോലിക്കർ ആയിരുന്നു. |
If Catholics were seen as potential enemies of the British state, Irish Catholics, subject to British rule, were doubly-damned. |
കത്തോലിക്കരെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രധാന ശത്രുക്കളായി കണ്ടിരുന്നെങ്കിൽ, ഐറിഷ് കത്തോലിക്കർ ബ്രിട്ടീഷ് നിയമം അനുസരിച്ചു ഇരുമടങ്ങു ശിക്ഷിക്കപ്പെട്ടേനെ. |
In Ireland they had been subject to British domination. |
അയർലന്റിൽ അവർ ബ്രിട്ടീഷ് ആധിപത്യത്തിന്റെ കീഴിലായിരുന്നു. |
In America Catholics were still forbidden from settling in some of the colonies. |
അമേരിക്കയിൽ, ചില കോളനികളിൽ താമസമാക്കുന്നതിൽ നിന്നും കത്തോലിക്കരെ ഇപ്പോഴു വിലക്കിയിട്ടുണ്ട്. |
Although the head of their faith dwelt in Rome, they were under the official representation of the Catholic Bishop of the London diocese, one James Talbot. |
അവരുടെ വിശ്വാസത്തിന്റെ തലവൻ റോമിൽ ആണെങ്കിലും, അവരെ ഔദ്യോഗികമായി പ്രതിനീധികരിക്കുന്നതു ലണ്ടൻ രൂപതയിലെ ജെയിംസ് ടാൽബോട്ട് ആയിരുന്നു. |
When War began, Bishop Talbot declared his faithfulness to the British Crown. |
യുദ്ധം തുടങ്ങിയപ്പോൾ, ബിഷപ്പ് ടാബോട്ട് ബ്രിട്ടീഷ് രാജാധികാരത്തിനോടു വിശ്വാസം പ്രഖ്യാപിച്ചു. |
(If he had done otherwise, Catholics in England would have been in trouble. Anti-Catholic sentiment still ran high.) |
(അദ്ദേഹം അങ്ങിനെ ചെയ്തിരുന്നില്ലെങ്കിൽ, ഇംഗ്ലണ്ടിലെ കത്തോലിക്കർ പ്രശ്നത്തിലാകുമായിരുന്നു. കത്തോലിക്കാവിരുദ്ധ വികാരം അപ്പോഴും ഉയർന്നതായിരുന്നു.) |
He forbade any Colonial priest to serve Communion. |
അദ്ദേഹം കോളനികളിലെ പുരോഹിതരെ സമുദായത്തിനെ സേവിക്കുന്നതിൽ നിന്നും വിലക്കി. |
This made practice of the faith impossible. |
അതു വിശ്വാസം ആചരിക്കുന്നതിനെ അസാദ്ധ്യമാക്കി. |
This created sympathy for the Colonial rebels. |
അതു കോളനികളിലെ കലഹകാരികളോടുള്ള സഹതാപം സൃഷ്ടിച്ചു. |
The Continental Army's alliance with the French increased sympathy for the faith. |
കോണ്ടിനെന്റൽ സൈന്യത്തിന്റെ ഫ്രഞ്ചുകാരുമായുള്ള സഖ്യം വിശ്വാസത്തിനോടുള്ള മമത വർദ്ധിപ്പിച്ചു. |
When the French fleet arrived in Newport, Rhode Island, the colony repealed the Act of 1664 and allowed citizenship to Catholics. |
ഫ്രഞ്ച് കപ്പൽപ്പട റോഡ് ഐലന്റിലെ ന്യൂപോർട്ടിൽ എത്തിയപ്പോൾ, കോളനി 1664ലെ നിയമം പിൻവലിച്ചു കത്തോലിക്കർക്കു പൌരത്വം അനുവദിച്ചു. |
(This anticipated the provision of the Constitutional Bill of Rights which would strike anti-Catholic laws from the books.) |
(അതു നിയമപുസ്തകങ്ങളിലെ കത്തോലിക്കാ വിരുദ്ധ നിയമങ്ങൾ വെട്ടിക്കളയുന്ന ഭരണഘടനാപരമായ അവകാശങ്ങളുടെ കരടുനിയമത്തിനു സാധ്യത നൽകി.) |
After the war, the Pope created an American Bishop, John Carroll -- a descendant of the same Carrolls who had helped found Maryland -- and an American Diocese communicating directly with Rome. |
യുദ്ധത്തിനു ശേഷം, പോപ്പ് ഒരു അമേരിക്കൻ ബിഷപ്പിനെ സൃഷ്ടിച്ചു. ജോൺ കരോൾ എന്ന അദ്ദേഹം മെരിലാന്റ് കണ്ടെത്താൻ സഹായിച്ച കരോളുകാരുടെ പിൻതലമുറക്കാരനായിരുന്നു. റോമുമായി നേരിട്ടു ആശയവിനിമയം നടത്തുന്ന അമേരിക്കൻ ബിഷപ്പ് ആയിരുന്നു അദ്ദേഹം. |
The British government commanded General Thomas Gage to enforce the Intolerable Acts and shut down the Massachusetts legislature. |
ബ്രിട്ടീഷ് സർക്കാർ ജനറൽ തോമസ് ഗേജിനോടു ദുസ്സഹമായ നിയമങ്ങൾ നടപ്പിലാക്കാനും മസ്സാച്യുസെറ്റ്സ് നിയമസഭയെ അടച്ചുപൂട്ടാനും ആജ്ഞാപിച്ചു. |
Gage decided to confiscate a stockpile of colonial arms located in Concord. |
കോൺകോർഡിലുള്ള കൊളോണിയൽ ആയുധക്കൂമ്പാരം കണ്ടുകെട്ടുവാൻ ഗേജ് തീരുമാനിച്ചു. |
On April 19, 1775, Gage's troops marched to Concord. |
ഏപ്രിൽ 19, 1775 ൽ, ഗേജിന്റെ സൈന്യം കോൺകോർഡിലേയ്ക്കു പുറപ്പെട്ടു. |
On the way, at the town of Lexington, Americans who had been warned in advance by Paul Revere and others of the British movements made an attempt to stop the troops. |
പോകുന്ന വഴിയിൽ, ലെക്സിംഗ്ടൺ എന്ന പട്ടണത്തിൽ, ബ്രിട്ടീഷുകാരുടെ നീക്കങ്ങളെപ്പറ്റി പോൾ റിവെറിയും മറ്റുള്ളവരും മുൻകൂട്ടി താക്കീതു നൽകിയ അമേരിക്കക്കാർ സൈന്യത്തിനെ തടയാൻ ശ്രമിച്ചു. |
No one knows which side fired the first shot, but it sparked battle on Lexington Green between the British and the Minutemen. |
ആരാണ് ആദ്യം വെടിയുതിർത്തതെന്ന് ആർക്കും അറിയില്ല, പക്ഷേ അതു ലെക്സിംഗ്ടൺ ഗ്രീനിൽ ബ്രിട്ടീഷുകാരും മിന്യൂട്ട്മെന്നുമാരും തമ്മിലുള്ള യുദ്ധത്തിനു തിരികൊളുത്തി. |
Faced against an overwhelmingly superior number of British regular troops in an open field, the Minutemen were quickly routed. |
തുറന്ന യുദ്ധക്കളത്തിൽ, തടുക്കാൻ കഴിയാത്തത്ര എണ്ണമുള്ള ബ്രിട്ടീഷ് സൈന്യത്തിനെ നേരിട്ടപ്പോൾ മിന്യൂട്ട്മെന്നുമാർ പെട്ടെന്നുതന്നെ പരാജയപ്പെട്ടു. |
Nevertheless, alarms sounded through the countryside. |
എന്നിരുന്നാലും, ഗ്രാമപ്രദേശങ്ങളിലൂടെ ആപത്സൂചന മുഴങ്ങി. |
The colonial militias poured in and were able to launch guerrilla attacks on the British while they marched on to Concord. |
ബ്രിട്ടീഷ് സൈന്യം കോൺകോർഡിലേയ്ക്കു മുന്നേറുമ്പോൾ കൊളോണിയൽ സൈനികർ അവർക്കെതിരെ ഗൊറില്ലാ ആക്രമണം നടത്തി. |
The colonials amassed of troops at Concord. |
കോളനിക്കാർ കോൺകോർഡിലെ സൈന്യത്തിനെ വളഞ്ഞു. |
They engaged the British in force there, and they were able to repulse them. |
അവിടെ വച്ച് അവർ ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടുകയും തിരിച്ചോടിക്കുകയും ചെയ്തു. |
They then claimed the contents of the armory. |
എന്നിട്ടവർ ആയുധങ്ങൾ പിടിച്ചെടുത്തു. |
The British retreated to Boston under a constant and withering fire from all sides. |
എല്ലാ വശങ്ങളിൽ നിന്നുമുള്ള തുടർച്ചയായ വെടിവയ്പ്പിൽ ബ്രിട്ടീഷുകാർ ബോസ്റ്റണിലേയ്ക്കു പിൻവലിഞ്ഞു. |
Only a reinforcing column with artillery support on the outskirts of Boston prevented the British withdrawal from becoming a total rout. |
ബോസ്റ്റണിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള പീരങ്കിപ്പട്ടാളത്തിന്റെ പിന്തുണ കൊണ്ടു മാത്രമാണു ബ്രിട്ടീഷുകാരുടെ തിരിഞ്ഞോട്ടത്തിനെ പൂർണമായ പരാജയമാകാതെ തടഞ്ഞത്. |
The following day the British woke up to find Boston surrounded by 20,000 armed colonists, occupying the neck of land extending to the peninsula the city stood on. |
അടുത്ത ദിവസം, ബ്രിട്ടീഷുകാർ കണ്ടതു ബോസ്റ്റണെ വളഞ്ഞിരിക്കുന്ന, 20, 000 സായുധരായ കോളനിക്കാരെയായിരുന്നു. അവർ നഗരം സ്ഥിതിചെയ്യുന്ന ഉപദ്വീപിന്റെ അറ്റം വരെയുള്ള സ്ഥലം വരെ കൈവശപ്പെടുത്തിയിരുന്നു. |