A website is a collection of related web pages, including multimedia content, typically identified with a common domain name, and published on at least one web server. |
പൊതുവായ ഒരു ഡൊമെയിന് നെയിമില്‍ തിരിച്ചറിയുന്നതും ഒരു വെബ് സെര്‍വറില്‍ എങ്കിലും പ്രസിധീകരിക്കപ്പെട്ടതും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമായ വെബ് പേജുകളുടെ ഒരു കൂട്ടത്തെയാണ് വെബ്സയിറ്റ് എന്നു പറയുന്നത്. ഇതില്‍ മള്‍ടിമീഡിയ കണ്ടെന്ടും ഉള്‍പെടുന്നു. |
A website may be accessible via a public Internet Protocol (IP) network, such as the Internet, or a private local area network (LAN), by referencing a uniform resource locator (URL) that identifies the site. |
ഇന്റര്‍നെറ്റ് പോലുള്ള പബ്ലിക് നെറ്റ്വര്‍ക്ക് പ്രോടോകോള്‍ അല്ലെങ്കില്‍ പ്രൈവറ്റ് ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് വെബ്സൈറ്റ് നമുക്ക് പ്രാപ്യമാണ്. ഇതിനായി സൈറ്റ് തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു യുണിഫോം റിസോര്‍സ് ലോക്കെട്ടര് ഉപയോഗിക്കുന്നു ഇതിനെ ചുരുക്കത്തില്‍ യു ആര് എല്‍ എന്നുപറയുന്നു. |
Websites have many functions and can be used in various fashions; a website can be a personal website, a commercial website for a company, a government website or a non-profit organization website. |
വെബ്സൈറ്റ് കൊണ്ട് പല ഉപയോഗങ്ങളുമുണ്ട് അത് പലവിധത്തില്‍ ഉപയോഗിക്കാന്‍ കഴിയും. ഒരു വെബ്സൈറ്റ് ഒന്നുകില്‍ ഒരു വ്യക്തിയുടെയോ, ഒരു വ്യാപാരസ്ഥാപനത്തിന്റെയോ, സര്‍ക്കാരിന്റെയോ അതുമല്ലെങ്കില്‍ ലാഭേച്ചകൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടേയോ ഉടമസ്ഥതയിലുള്ളതായിരിക്കും. |
Websites can be the work of an individual, a business or other organization, and are typically dedicated to a particular topic or purpose, ranging from entertainment and social networking to providing news and education. |
വെബ്സൈറ്റ് നിര്‍മാണം ഒരു വ്യക്തിയുടെയോ, ഒരു വ്യാപാരസ്ഥാപനത്തിന്റെയോ മറ്റേതെങ്കിലും സംഘടനയുടെയോ പ്രവര്‍ത്തി ആയിരിക്കാം.ഒരു വെബ്സൈറ്റ് ഏതെങ്കിലും പ്രത്യേക വിഷയം അഥവാ പ്രയോജനം ലക്ഷ്യമാക്കിയുള്ളതായിരിക്കും. ഇത് വിനോദോപാധിയോ, വാര്‍ത്തകള്‍ നല്‍കാനോ അല്ലെങ്കില്‍ വിദ്യാഭ്യാസം നല്‍കാനോ ഉദ്ദേശിച്ചാണ് നിര്മിക്കപ്പെട്ടിരിക്കുക. |
All publicly accessible websites collectively constitute the World Wide Web, while private websites, such as a company's website for its employees, are typically a part of an intranet. |
ലോകത്തെമ്പാടും പൊതുവായി ലഭ്യമായ ഒരുകൂട്ടം വെബ്സയിടുകള് ചേര്‍ന്നതാണ് വേള്‍ഡ് വയിട് വെബ്. എന്നാല്‍ സ്വകാര്യവെബ്സൈറ്റ്, അതായത് ചില കമ്പനികള്‍ അവരുടെ ജോലിക്കാര്‍ക്കായി നിര്‍മിച്ചിരിക്കുന്ന വെബ്സൈറ്റ്കള് ഇന്‍ട്രാനെറ്റ് ഉപയോഗിക്കുന്നവയയിരിക്കും. |
Web pages, which are the building blocks of websites, are documents, typically composed in plain text interspersed with formatting instructions of Hypertext Markup Language (HTML, XHTML). |
വെബ്സൈറ്റ് നിര്‍മാണ ഘടകങ്ങളായ വെബ്പേജുകള്‍ സാധാരണയായി പ്ലയിന് ടെക്സ്റ്റ് അടങ്ങിയ ഡോകുമേന്റുകളാണ് ഇവയെ ഫോര്‍മാറ്റ് ചെയ്യാന്‍ ഹൈപര്‍ടെക്സ്റ്റ് മാര്‍ക്കപ്പ് ലാങ്ങേജ് ഉപയോഗിക്കുന്നു(എച് ടി എം എല്‍, എക്സ് എച് ടി എം എല്‍) |
They may incorporate elements from other websites with suitable markup anchors. |
മറ്റു വെബ്സൈറ്റ്കളില്‍ നിന്ന് ഘടകങ്ങളെ ഇവയില്‍ ഉള്‍ക്കൊള്ളിക്കാനായി അനുയോജ്യമായ മാര്‍ക്കപ്പ് ഏങ്ങറുകള് ഉപയോഗിക്കുന്നു |
Web pages are accessed and transported with the Hypertext Transfer Protocol (HTTP), which may optionally employ encryption (HTTP Secure, HTTPS) to provide security and privacy for the user. |
ഹൈപര്‍ ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോടോകോള്‍ (എച് ടി ടി പി) നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് വെബ്പേജുകള്‍ ഉപയോഗിക്കുന്നതും ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നതും, ഉപയോക്താവിന്റെ സുരക്ഷക്കും സ്വകാര്യതക്കും വേണ്ടി ചിലപ്പോള്‍ ഇതിനായി എന്‍ക്രിപ്ഷന്‍ (എച് ടി ടി പി എസ്) ഉപയോഗിക്കാറുണ്ട്. |
The user's application, often a web browser, renders the page content according to its HTML markup instructions onto a display terminal. |
വെബ് ബ്രൌസറുകള്‍ അവയ്ക്ക് ലഭ്യമായ എച് ടി എം എല്‍ മാര്‍ക്കപ്പ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പേജിന്റെ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നു. |