Although there are 11 players on a team there are several commonly used ways to arrange them. |
ഒരു ടീമിൽ 11 കളിക്കാർ ഉണ്ടെങ്കിലും അവരെ വിന്യസിക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന മാർഗങ്ങൾ പലതാണ്. |
The two most commonly used formations today are probably the 4-5-1, 4-3-3, and the 4-4-2 (note: first # is the # of defenders, the second midfielders, and third forwards) although there are some different variations of each. |
4-5-1, 4-3-3 എന്നീ രണ്ട് ഫോർമേഷനുകളും 4-4-2 എന്നതുമാണ് ഇന്ന് മിക്കപ്പോഴും ഏറ്റവും പൊതുവായി ഉപയോഗിക്കപ്പെടുന്ന വിന്യാസരീതികൾ, ഓരോന്നിനും ചില രീതിവ്യതിയാനങ്ങൾ ഉണ്ടെന്ന് മാത്രം. (കുറിപ്പ്: ഒന്നാമത്തെ # പ്രതിരോധനിരയുടെയും രണ്ടാമത്തേത് മധ്യനിരയുടെയും മൂന്നാമത്തേത് മുന്നേറ്റനിരയുടെയും ആണ്) |
Two variation of a 4-4-2 are the "flat back four" and a "diamond back" or "sweeper, stopper" where the back four defenders form a diamond with the stopper ahead of the sweeper. |
4-4-2 എന്നതിന്റെ രണ്ട് രീതിവ്യതിയാനങ്ങളാണ് "ഫ്ലാറ്റ് ബാക്ക് ഫോർ" എന്നതും "ഡയമണ്ട് ബാക്ക്" അഥവാ "സ്വീപ്പർ, സ്റ്റോപ്പർ" എന്നതും. അതായത്, പിന്നിലെ നാല് പ്രതിരോധതാരങ്ങൾ സ്വീപ്പറിന് മുന്നിൽ സ്റ്റോപ്പറെ ഉപയോഗിച്ച് ഒരു വജ്രരൂപം കൊള്ളുന്നു. |
Other less commonly used formations are the 3-6-1, 4-2-4, and the 3-5-2. |
3-6-1, 4-2-4, 3-5-2 എന്നിവയാണ് സാധാരണയായി ഉപയോഗിക്കാത്ത മറ്റ് ഫോർമേഷനുകൾ. |
Changes can be made in the formations according to the position of the game . |
മത്സരനിലയനുസരിച്ച് വിന്യാസരീതികളിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്. |
If one team has scored only single goal ,they can change formations in the closing stages of the match or they can put more players forward to score more goals when they are trailing by a goal. |
ഒരൊറ്റ ഗോൾ മാത്രമാണ് ഒരു ടീം നേടിയതെങ്കിൽ, അവർക്ക് മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ ഫോർമേഷനുകളിൽ മാറ്റംവരുത്തുകയോ ഒരു ഗോളിന് പിന്നിലായിരിക്കുമ്പോൾ കൂടുതൽ ഗോളുകൾ നേടുന്നതിനായി കൂടുതൽ കളിക്കാരെ മുന്നേറ്റനിരയിൽ ഇറക്കുകയോ ചെയ്യാം. |
A football match consists of two halves and each half is 45 minutes long. |
ഒരു ഫുട്ബോൾ മത്സരം എന്നത് രണ്ട് പകുതികളുള്ളതും ഓരോ പകുതിയും 45 മിനിറ്റ് ദൈർഘ്യമുള്ളതും ആകുന്നു. |
Between the two halves, there is an interval, which is not more than 15 minutes long. |
രണ്ട് പകുതികൾക്കിടയിലായി, 15 മിനിറ്റിൽ കൂടുതൽ ദൈർഘ്യമില്ലാത്ത ഒരു ഇടവേളയുണ്ട്. |
Stoppage time (also called injury time) is the time added on at the end of each half at the discretion of the referee. |
സ്റ്റോപ്പേജ് സമയം (ഇഞ്ചുറി സമയം എന്നും വിളിക്കാറുണ്ട്) എന്നത് റഫറിയുടെ വിവേചനാധികാരപൂർവം ഓരോ പകുതിയുടെയും അവസാനത്തിൽ അധികം നൽകുന്ന സമയമാണ്. |
The stoppage time added is roughly proportional to the length of delays in the game. |
മത്സരത്തിലെ കാലതാമസത്തിന്റെ ദൈർഘ്യത്തിന് ഏകദേശം ആനുപാതികമായാണ് സ്റ്റോപ്പേജ് സമയം നൽകുന്നത്. |
These delays may be due to injuries, time lost through substitutions, general time wasting, etc. |
പരിക്കുകളോ, കളിക്കാരെ പകരമിറക്കുന്നതിലൂടെയുണ്ടാകുന്ന സമയ നഷ്ടമോ, പൊതുവായ സമയം പാഴാകലോ മറ്റോ കാരണമാകാം ഈ കാലതാമസങ്ങൾ. |
Although these may seem insignificant, stoppage time can be crucial for losing teams to equalize or even win. |
ഇവ അപ്രധാനമെന്ന് തോന്നാമെങ്കിലും, തോൽക്കുന്ന ടീമുകൾക്ക് സമനില നേടാനോ ജയിക്കാനോ പോലും സ്റ്റോപ്പേജ് സമയം നിർണായകമാകാവുന്നതാണ്. |
A notable example is the 2013-14 UEFA Champions League final between Real Madrid and Atletico Madrid. |
റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ നടന്ന 2013-14 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഒരു ശ്രദ്ധേയ ഉദാഹരണമാണ്. |
Atletico Madrid were leading 1-0 when Sergio Ramos of Real Madrid equalized in stoppage time. |
അത്ലറ്റിക്കോ മാഡ്രിഡ് 1-0 ന് മുന്നിൽ നിൽക്കുമ്പോഴാണ് റയൽ മാഡ്രിഡിന്റെ സെർജിയോ റാമോസ് ഇഞ്ചുറി സമയത്ത് സമനില നേടിയത്. |
The game went into extra time whereby Madrid won 4-1 leading to their tenth European title. |
അധിക സമയത്തേക്ക് നീണ്ട മത്സരം 4-1 ന് വിജയിച്ച മാഡ്രിഡ് അവരുടെ പത്താം യൂറോപ്യൻ കിരീടത്തിലേക്ക് മുന്നേറി. |
Another instance in point is the 1998-99 UEFA Champions League Final between Bayern Munich and Manchester United. |
ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള 1998-99 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ആണ് മറ്റൊരു ഉദാഹരണം. |
Bayern Munich scored an early goal and controlled most of the match, until Manchester United turned things around with two goals in the 91st and 93rd minutes of the game to win 2-1. |
ബയേൺ മ്യൂണിക്ക് തുടക്കത്തിലേ ഒരു ഗോൾ നേടുകയും, കളിയുടെ 91, 93 മിനിറ്റുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് ഗോളുകൾ നേടി 2-1 ന് വിജയിക്കും വരെ മത്സരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുകയും ചെയ്തു. |